കൊച്ചി: സ്വപ്ന സുരേഷും താനുമായുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് അത് എഡിറ്റ് ചെയ്തതെന്ന വാദവുമായി ഷാജ് കിരണ്‍.
യഥാര്‍ത്ഥ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നും അതുപുറത്തുവിടുമെന്നും ഷാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
”സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ പുറത്തുവിടും.’ ഷാജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്ബനിയിലൂടെ വരുത്താമെന്ന് പൊന്നന് വക്കീല്‍ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നന് വക്കീല്‍ വിളിച്ചത്. ഗൂഢാലോചനയില്‍ പങ്കാളിയല്ല’ ഷാജ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാര്‍ത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്സിആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തെ അറിയില്ല. അദ്ദേഹവുമായി ബന്ധവുമില്ല’ ഷാജ് പറഞ്ഞു.
ഷാജിനെ പരിചപ്പെടുത്തിയത് ശിവശങ്കറെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. പുറത്തുവിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതേസമയം, ഷാജ് താനുമായി വിലപേശലടക്കം നടത്തിയെന്ന് സ്മണിക്കൂറുകളുടെ മാനസിക പീഡനമാണ് നടന്നത്. ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് 164 കൊടുത്തത്. അല്ലാതെ മറ്റാരുടെയും സമ്മര്‍ദ്ദമല്ല. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താല്പര്യമില്ലായിരുന്നു. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി. വാടകഗര്‍ഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജിനും ഭാര്യയ്ക്കും വര്‍ഷങ്ങളായി കുട്ടികളില്ലായിരുന്നു.ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഇത്.
കോടതിയില്‍ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോള്‍ കളിച്ചത് ആരോടാണെന്ന് അറിയാമോ?.അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജന് പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തില്‍ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജന് പറഞ്ഞു. ഷാജന് പറഞ്ഞ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചപ്പോഴാണ് താന്‍ ഷാജനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. താന്‍ എച്ച്ആര്‍ഡിഎസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയില്‍ താന്‍ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു
ഷാജ് കിരണിനെ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയമുണ്ടായിരുന്നു. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരണ്‍ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു.
താനും ഷാജ് കിരണും തമ്മില്‍ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. രഹസ്യമൊഴിക്ക് ശേഷം കാണണമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ താന്‍ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കൊണ്ട് സ്വപ്ന ഇക്കാര്യം പറഞ്ഞത്.
ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയില്‍നിന്നു പിന്മാറാന് പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നല്‍കിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയല്‍ എസ്റ്റേറ്റ് ബിസിസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
