വയറു വേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി, പരിശോധിച്ചപ്പോള്‍ ആറ് മാസം ഗര്‍ഭിണി; 17 കാരിയുടെ കാമുകന്‍ പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ പിടിയില്‍.

കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് സ്വദേശി പ്രണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഏറെ കാലമായി പ്രണയ ബന്ധത്തിലായിരുന്നു. കോവളത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

വയറ് വേദന ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനി ആറ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി തവണ പ്രണവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോയി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പ്രണവ് കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രണവിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിന്നീട് റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *