പെട്രോള്‍ പമ്ബിലെ കവര്‍ച്ച; പ്രതി മുന്‍ ജീവനക്കാരന്‍: എടപ്പാള്‍ സ്വദേശിയായ സാദിഖിനെ പൊക്കി പൊലിസ്

കോഴിക്കോട്: പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ സാദിഖി(22)നെയാണ് പോലിസ് പിടികൂടിയത്. പെട്രോള്‍ പമ്ബിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ച്‌ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സാദിഖ് കുടുങ്ങിയത്. മറ്റെല്ലാ ജീവനക്കാരും ഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ സാദിഖിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇതാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഇവിടെ നിന്ന് കവര്‍ന്നത് അരലക്ഷം രൂപയായിരുന്നു. ഇതില്‍ 30000 രൂപ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്ബില്‍ കവര്‍ച്ചയുണ്ടായത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു. പമ്ബിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് സാദിഖിലേക്ക് സംശയം നീണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *