തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി.
ലെെംഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം.
കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇരയ്ക്കും അന്വേഷണ ഉദ്ദ്യോഗസ്ഥനുമിടയില് ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് ഇരയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കണ്ടതും വി എല്‍ ഒയുടെ ചുമതലയാണ്.
ലെെംഗിക പീഡന കേസില്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ക്കാവും ചുമതല. വിക്ടിം ലെസണ്‍ ഓഫീസറെ നിയോഗിക്കുന്നത് സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തു നിന്നും ഉത്തരവ് ഇറക്കി.
