തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; മരണം മര്‍ദനമേറ്റെന്നു സംശയം

നിലമ്ബൂര്‍: മലപ്പുറം മമ്ബാട് തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈല്‍സ് ഉടമ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്തു.വെല്‍ഡിങ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്.

മമ്ബാട് ടൗണിന്റെ മധ്യത്തിലുള്ള ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഒന്നാം നിലയിലെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്.ടെക്സ്റ്റൈല്‍സ് ഉടമയ്ക്ക് പങ്കാളിത്തമുള്ള ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ നിന്നു വെല്‍ഡിങ് സാമഗ്രികള്‍ വാങ്ങിയ വകയില്‍ മുജീബ് 1.5 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് സൂചന. പണം ആവശ്യപ്പെട്ടു മുജീബിനു മര്‍ദനമേറ്റോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഡോ. മിനിയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിനാണു പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *