‘യൂസഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു നമ്മള്‍ നമ്മുടെ നയം നടപ്പാക്കി….’

മലപ്പുറം: ലോകകേരള സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ.

യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആണ് യൂസഫലിക്കുള്ള മറുപടി. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

എന്നാല്‍ യൂസുഫലിയെ വിമര്‍ശിച്ച കെ.എം ഷാജിയുടെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ മറുപടി നല്‍കിയില്ല. പറയാനുള്ളതെല്ലാം തങ്ങള്‍ പറഞ്ഞു കഴിഞ്ഞു എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് എതിരായ കെഎം ഷാജിയുടെ പ്രസ്താവനയ്ക്ക് ഇന്നുച്ചക്ക് മറുപടി പറയും എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *