ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച വിദേശികള്‍ അറസ്റ്റില്‍

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇതുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *