രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം; അഗ്‌നിപഥ് റിക്രൂട്ട്‌മെന്റില്‍ മാറ്റമില്ല: ലെഫ്. ജനറല്‍ അനില്‍ പുരി

ന്യൂഡല്‍ഹി: യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്‌നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാങ്കേതികമായുള്ള അറിവ്, സൈന്യത്തില്‍ ചേരാന്‍ വേണ്ടി ജനങ്ങളെ ആകര്‍ഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്‌നിപഥ് പദ്ധതികളില്‍ കൂടി ലക്ഷ്യമിടുന്നതെന്നും ലെഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്‌നീവീര്‍ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *