ചികിത്സക്കിടെ ദന്തഡോക്ടര്‍ ചുംബിച്ചു; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍, വെറുതെ വിട്ട് കോടതി

ബഹ്‌റൈന്‍: ചികിത്സക്കിടെ ദന്തഡോക്ടര്‍ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്‌റൈനില്‍ ആണ് സംഭവം നടന്നത്. ലൈംഗിക ചൂഷണം ആരോപിച്ചാണ് 53കാരി പരാതി നല്‍കിയത്. എന്നാല്‍ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
45 വയസുകാരനായ ബഹ്‌റൈനി ഡോക്ടര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബഹ്‌റൈനിലെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവം നടന്നത്. 53 കാരിയായ രോഗിയുടെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു.
എന്നാല്‍ ചികിത്സക്ക് ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളം വെക്കുുകയും ചെയ്ത ‘വയോധികയെ’ സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇത് ചെയ്തതെന്നായിരുന്നു ഡോക്ടര്‍ കോടതിയില്‍ വാദിച്ചത്. തനിക്ക് അമ്മയെ പോലെ മാത്രമാണ് അവരെ തോന്നിയത്. ഇത് തെറ്റായ രീതിയില്‍ എടുത്താണ് 53 കാരി പേലീസില്‍ പരാതിയ നല്‍കിയതെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.
ഡോക്ടര്‍ കുറ്റക്കാരനാണെന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡോക്ടറുടെ അഭിഭാഷകന്‍ കേടതിയില്‍ വാദിച്ചു. ദന്ത ചികിത്സ പൂര്‍ത്തിയായപ്പോള്‍ രോഗി പ്രതീക്ഷിച്ചത് പോലെ ആയില്ലെന്നാണ് രോഗി പറയുന്നതെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു. ലൈംഗിക ചൂഷണം നടന്നതിന് തെളിവുകളില്ലാത്തതിനാല്‍ കോടതി ഡോക്ടറെ കുറ്റവിമുക്തനാക്കി.
തലയില്‍ ചുംബിച്ചുവെന്ന് ആദ്യം മൊഴി പിന്നീട് മാറ്റി കവിളിലാണ് ചുംബിച്ചതെന്ന തരത്തില്‍ യുവതി മൊഴിമാറ്റുകയായിരുന്നു. ഇതാണ് കോടതിയില്‍ വലിയ തെളിവായി സ്വീകരിച്ചത്. പരസ്!പര വിരുദ്ധമായ മൊഴികള്‍ ഡോക്ടര്‍ക്കെതിരെ യുവതി നടത്തിയത് കോടതിയില്‍ അഭിഭാഷകന്‍ ശക്തമായി വാദിച്ചു. ഒടുവില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *