പ്രമേഹം മൂര്‍ച്ഛിച്ചു, നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ മുറിച്ചുമാറ്റി

ചെന്നൈ: പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതിനാല്‍ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകള്‍ മുറിച്ച് നീക്കാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ വിദേശ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *