സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരന്‍ എംപി. റെയില്‍വെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.
കെ റെയില്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചെന്ന് കെ മുരളീധരന്‍ പറഞ്ഞു.
കേന്ദ്രം ഇതുവരെ പദ്ധതിക്ക് കെ റെയില്‍ അനുമതി നല്‍കിയിട്ടില്ല. കേന്ദ്രത്തിന്‍റെ അജണ്ടയില്‍ തന്നെ പദ്ധതി ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു. നേമം ടെര്‍മിനലിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചില അവ്യക്തതകള്‍ ഉണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍ കൈ എടുക്കണമെന്നാണ് മുരളീധരന്‍ പറയുന്നത്. മുടങ്ങിക്കിടക്കുന്ന ട്രെയിനുകള്‍ വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചുവെന്നും കെ മുരളീധരന്‍ അറിയിച്ചു.
