സ്ത്രീകളുടെ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗരുരു: സ്ത്രീകളുടെ അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഉത്തര കന്നഡ ജില്ല സ്വദേശിയാണ് പിടിയിലായത്. പ്രതിയുടെ പേര് വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. 18,95,400 രൂപ വിലമതിക്കുന്ന 364.500 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്തത്.

ദുബൈയില്‍ നിന്ന് എസ്ജി 60 സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ലഗേജിനകത്ത് സ്ത്രീകളുടെ അടിവസ്ത്രത്തില്‍ തുന്നിക്കെട്ടിയ പോക്കറ്റിനുള്ളില്‍ പേപ്പറിലും പ്ലാസ്റ്റിക് പാകറ്റിലും ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *