തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട് അബുദാബിയും ദുബായിയും

അബുദാബി: അബുദാബിയും ദുബായിയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേ തയാറാക്കിയ പട്ടികയില്‍, സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയില്‍ 173 നഗരങ്ങളെ റാങ്ക് ചെയ്തു.

ദുബായിയെ പിന്തള്ളി അബുദാബി മധ്യപൂര്‍വദേശത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരം എന്ന പദവിയിലെത്തി, രണ്ടും യഥാക്രമം 77-ഉം 79-ഉം സ്ഥാനങ്ങളിലാണ്.

ഈ വര്‍ഷത്തെ ആദ്യ 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ നേടിയത് യൂറോപ്പാണ്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ആറ് യൂറോപ്യന്‍ നഗരങ്ങള്‍ ഏറ്റവും ജീവിക്കാന്‍ കഴിയുന്നവയുടെ പട്ടികയില്‍ ഇടംപിടിച്ചു.

കാല്‍ഗരി, വാന്‍കൂവര്‍, ടൊറന്റോ, ഒസാക്ക, മെല്‍ബണ്‍ എന്നിവയുള്‍പ്പെടെ കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ നഗരങ്ങള്‍ ആദ്യ 10 പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം, 33 നഗരങ്ങള്‍ റാങ്കിങ്ങില്‍ പുതിയവയാണ്. അതില്‍ മൂന്നിലൊന്ന് ചൈനയിലും.

Leave a Reply

Your email address will not be published. Required fields are marked *