ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടയുടമയായ ഷുക്കൂര്‍ പിടിയിലായി.

ഭിന്നശേഷിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണമുണ്ടായത്.

പെണ്‍കുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂര്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി. വിവിധ നിറങ്ങളിലുള്ള ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്ക് ഉള്ളിലേക്ക് വിളിച്ച്‌ ഉപദ്രവിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തത് കൊണ്ട് അന്വേഷിച്ചെത്തിയ അമ്മ സംഭവമറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് തന്ത്രത്തില്‍ രക്ഷപ്പെട്ട അറുപതുകാരന്‍ കഴിഞ്ഞ ദിവസം വര്‍ക്കല വള്ളക്കടവില്‍ വച്ച്‌ പൊലീസിന്റെ വലയില്‍ വീണു. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടേയും അമ്മയുടേയും മൊഴിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *