പരവൂര്‍: വധശ്രമക്കേസില്‍ യുവാവ് പോലീസിന്റെ പിടിയില്‍. പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്.
പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെയാണ് ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ വീടുകയറി ആക്രമിച്ചതിനും ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരവും നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിയായ രാജേന്ദ്രപ്രസാദ് ബന്ധുവും അയല്‍വാസിയുമായ മണികണ്ഠെന്‍റ വീട്ടില്‍ നിരന്തരം എത്തി പണം ആവശ്യപ്പെടുമായിരുന്നു. 23ന് രാവിലെ മണികണ്ഠെന്‍റ സഹോദരിയുടെ വീട്ടില്‍ ഇയാള്‍ മദ്യപിച്ച് ചെന്ന് പണം ആവശ്യപ്പെട്ടത് മണികണ്ഠന്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ അന്നേ ദിവസം വൈകീട്ട് പ്രതിയുടെ വീടിന് മുന്നിലൂടെ പോകുകയായിരുന്ന മണികണ്ഠനെ ആക്രമിക്കുകയായിരുന്നു. പരവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. നിസാര്‍, എസ്.ഐമാരായ നിധിന്‍നളന്‍, നിസാം, വിജയകുമാര്‍, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ റിലേഷ് ബാബു, ജയപ്രകാശ്, സി.പി.ഒമാരായ ജയേഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
