കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ല; നികുതി പിരിയ്ക്കല്‍ നടപടി കൂടുതല്‍ ശക്തമാക്കും, കെ എന്‍ ബാലഗോപാല്‍

കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാലിനു വേണ്ടി സഭയില്‍ മന്ത്രി.

കെ. രാധാകൃഷ്ണന്‍്റെ മറുപടി.സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയില്‍.

കടം വര്‍ദ്ധിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.2010 നു ശേഷം അഞ്ച് വര്‍ഷം കൊണ്ട് കടം 100 % വര്‍ധിച്ചു എന്നിരുന്നാലും നികുതി പിരിയ്ക്കല്‍ നടപടി കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് ആവശ്യമായ ഒരു വികസന പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍, കെ -റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി.

കടം എടുക്കേണ്ടി വരും അല്ലാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ആകില്ല, കേന്ദ്രമടക്കമുള്ള എല്ലാ സര്‍ക്കാരുകളും കടം എടുക്കുന്നുണ്ട് കേരളത്തിന്‍്റെ സാമ്ബത്തിക സ്ഥിതി അനുസരിച്ച്‌ കടം എടുക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ റവന്യു കമ്മി കൂടുന്നത് സ്വാഭാവികമാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *