അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ നിര്യാതനായി

പത്തനംതിട്ട | പന്തളം വലിയതമ്ബുരാനായി നിയമിതനായ ലഷ്മീ വിലാസം കൊട്ടാരത്തില്‍ അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ(98) നിര്യാതനായി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട് വച്ചായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് പാമ്ബാടി തിരുവില്ല്യാ മല ഐവര്‍മഠത്തില്‍ സംസ്കരിച്ചു.

കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്ബൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ പൂയം തിരുനാള്‍ മംഗല തമ്ബുരാട്ടിയുടെ മകനായി 1924 നവംബര്‍ 4ാം തീയതിയാണ് ജനനം. ഈ മാസം 22ന് ജേഷ്ഠ സഹോദരനായ രേവതി തിരുന്നാള്‍ പി രാമവര്‍മ്മ രാജ മരിച്ചിരുന്നു. തുടര്‍ന്ന് രാജ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ വലിയ തമ്ബുരാനായി വാഴിക്കുന്ന കീഴ് വഴക്കം അനുസരിച്ച്‌ പന്തളം വലിയതമ്ബുരാനായി നിയമിതനായി.

ഭാര്യ: ഗൗരി വര്‍മ്മ സി ആര്‍, കാവാലം ചാലയില്‍ കുടുംബാംഗമാണ്. മക്കള്‍: രവീന്ദ്രനാഥ് രാജവര്‍മ്മ, രാജലക്ഷ്മി നന്ദ ഗോപാല്‍, സുരേന്ദ്രനാഥ് രാജവര്‍മ്മ, അംബിക രവീന്ദ്രന്‍. മരുമക്കള്‍: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാല്‍, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രന്‍ രാമചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *