ഇന്നലെ നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയത്തിനിടയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കടുത്ത വാക്പോരാണ് അരങ്ങേറിയത്.
അതിനിടയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയേയും കുടുംബത്തെയും കടന്നാക്രമിച്ചതും പിന്നീട് വലിയ ചര്‍ച്ചയായി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പ്രവര്‍ത്തികളെ നിശിതമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ‘മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് ഇന്നത്തെ അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടത് എന്നത് ദൗര്‍ഭാഗ്യകരമാണ്’ എന്നാണ് വീണാ ജോര്‍ജ്ജ് ഫേസ് ബുക്കില്‍ കുറിച്ചത്.
അടിയന്തിര പ്രമേയ ചര്‍ച്ചക്കിടയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള ശ്രമമെന്നാണ് ഇതിനെതിരെ ആരോഗ്യ മന്ത്രി പ്രതികരിച്ചത്. ‘പ്രതിപക്ഷ എംഎല്‍എ മാത്യു കുഴനാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇന്ന് ഉന്നയിച്ചത് മുമ്ബേ തന്നെ ഉന്നയിക്കപ്പെട്ട് തകര്‍ന്നടിഞ്ഞ ആരോപണമാണ്. പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. മകള്‍ ഒരുഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞു’ വീണ ജോര്‍ജ് വ്യക്തമാക്കി. അതേടൊപ്പം തന്നെ ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കളുടെ കുടുംബത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, അത് പൊതുവേദികളില്‍ ഉന്നയിക്കരുതെന്നും വ്യക്തിപരമാണെന്നും കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ നേതാവിനെ പ്രതിപക്ഷാംഗങ്ങള്‍ക്ക് അറിയാമല്ലോ എന്ന പരോക്ഷമായ ചോദ്യവും മന്ത്രി ഉന്നയിക്കുന്നുണ്ട്.
