കെ സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷ നേതാക്കളാരും വന്നില്ലെന്ന പ്രസ്താവനയ്ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്.

മന്ത്രി പി. രാജീവ് യശ്വന്ത് സിന്‍ഹയെ നേരിട്ടുകണ്ട ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്ററിയുവാന്‍,

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി ശ്രീ.യശ്വന്ത് സിന്‍ഹയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അങ്ങയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു.വായിച്ചപ്പോള്‍ അത്ഭുതവും ആശ്ചര്യവും തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.

പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത് സിന്‍ഹയുടെ സന്ദര്‍ശന വിവരം അറിഞ്ഞ ഉടന്‍ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരില്‍ ഒരാള്‍ മന്ത്രി ശ്രീ. പി.രാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഞങ്ങള്‍ ഇടപെട്ടിരുന്നു. യശ്വന്ത്‌സിന്‍ഹയെയും ടീമിനെയും സഹായിക്കുവാന്‍ എന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങയുടെ പോസ്റ്റില്‍ ഇടതുപക്ഷത്തിന്റെ മോദി പേടിയെ കുറിച്ച്‌ വായിച്ചു. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ ശ്രീ.മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തിയും. രഞ്ജിത്ത് എന്നാണ് പേര്.മോദി ഭരണത്തിന്റെ മര്‍ദ്ദനം ഡല്‍ഹിയില്‍ വെച്ച്‌ ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്.യശ്വന്ത് ജിയെ കാണാന്‍ അങ്ങ് പോകുന്നുണ്ടെങ്കില്‍ പരിചയപ്പെടണം.അവിടെയുണ്ട്. അതു മാത്രമല്ല യശ്വന്ത്ജിതാമസിക്കുന്ന ഇടത്ത് പോയി മന്ത്രി ശ്രീ. പി രാജീവ് അദ്ദേഹത്തെ നേരില്‍ കാണുകയും ഉണ്ടായി. ആ ചിത്രവും ഞാന്‍ ഇവിടെ പങ്കുവെക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *