സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി. ജിദ്ദ ഇസ്‍ലാമിക് തുറമുഖംവഴി മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിച്ചുകടത്താന്‍ എത്തിച്ച 3,510,000 ഗുളികകളാണ് പിടിച്ചെടുത്തത്.

ഉദ്യാനം നിര്‍മിക്കാനാവശ്യമായ വിവിധതരം കല്ലുകളും മറ്റ് വസ്തുക്കളും വന്ന ഷിപ്മെന്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇത്രയധികം ഗുളികകള്‍ കണ്ടെത്തിയതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മുഹമ്മദ് അല്‍നുജൈദി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നാല് സൗദി പൗരന്മാര്‍ ഉള്‍പ്പെടെ ഒമ്ബതുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ തുര്‍ക്കി പൗരന്മാരും ഒരാള്‍ ഉംറ വിസയിലെത്തിയ സിറിയന്‍ പൗരനുമാണ്. ഒരാള്‍ സന്ദര്‍ശന വിസയിലെത്തിയ ആളാണ്.

Leave a Reply

Your email address will not be published. Required fields are marked *