മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; ആറുപേര്‍ പിടിയില്‍

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടില്‍നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ ആറു പേര്‍ പിടിയില്‍.

കോഡൂര്‍ സ്വദേശികളായ അബ്‌ദുള്‍ ജലീല്‍ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസല്‍ (19), പൊന്‍മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂര്‍ കോത്താന്‍ വീട്ടില്‍ നിസാര്‍ മലപ്പുറം സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

രണ്ട് സ്വര്‍ണ വളകള്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണം മലപ്പുറത്തെ വിവിധ സ്വര്‍ണക്കടകളില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസ്, എസ്‌ഐ അമീറലി, പ്രബേഷന്‍ എസ്‌ഐ മിഥുന്‍, എസ്‌ഐ അബ്‌ദുള്‍ നാസര്‍, ഗിരീഷ്, എഎസ്‌ഐ അജയന്‍, സിപിഒമാരായ ആര്‍ ഷഹേഷ്, കെകെ ജെസീര്‍, ദിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *