ബംഗ്ലുരു: ബോഷ് ഇന്ത്യയുടെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്ഷം പൂര്ത്തിയാക്കുന്ന അവസരത്തില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
തുടക്കത്തില് തന്നെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്ഷം പൂര്ത്തിയാക്കിയതിന് പ്രധാനമന്ത്രി ബോഷ് ഇന്ത്യയെ അഭിനന്ദിക്കുകയും ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷത്തില് തന്നെ ഇത് വരുന്നതിലെ പ്രത്യേക പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങില് ബോഷ് സ്മാര്ട്ട് കാമ്ബസിന്റെ ഉദ്ഘാടനവും നടന്നു.
”ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടിയുള്ള ഭാവി ഉല്പ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതില് ഈ കാമ്ബസ് തീര്ച്ചയായും നേതൃത്വം വഹിക്കും”, പ്രധാനമന്ത്രി പറഞ്ഞു. 2015 ഒകേ്ടാബറില് ചാന്സലര് മെര്ക്കലിനൊപ്പം ബെംഗളൂരുവിലെ ബോഷിലെ സൗകര്യങ്ങള് സന്ദര്ശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
സാങ്കേതികവിദ്യയിലും നൂതനാശയത്തിലും ഇനിയും കൂടുതല് നിക്ഷേപം നടത്തേണ്ടത് പ്രധാനമാണെന്ന് വര്ത്തമാനകാലത്തെ സാങ്കേതികവിദ്യയുടെ യുഗമായി വിശേഷിപ്പിച്ചുകൊണ്ടും മഹാമാരിയുടെ കാലത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്ക്ക് അടിവരയിട്ടുകൊണ്ടും പ്രധാനമന്ത്രി പറഞ്ഞു. നൂതനാശയത്തിനും അതിന്റെ വ്യാപകമായ ഉപയോഗത്തിനും വേണ്ടിയുള്ള ബോഷിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, സുസ്ഥിരതയുടെ ആവശ്യകത എടുത്തുപറഞ്ഞു.
”കഴിഞ്ഞ 8 വര്ഷത്തിനിടയില് സൗരോര്ജ്ജത്തിന്റെ സ്ഥാപിത ശേഷി ഏകദേശം 20 മടങ്ങ് വര്ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വളര്ച്ച ഹരിതമായി കൊണ്ടിരിക്കുകയാണ്” എന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലും പുറത്തും കാര്ബണ് ന്യൂട്രാലിറ്റി നേടിയ ബോഷിന്റെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
