ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച 15കാരി മരിച്ചു; കാമുകനും കൂട്ടുകാരനും പിടിയില്‍

ചെന്നൈ: ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു.

തിരുവണ്ണാമല ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. മുരുകന്‍ എന്ന 27കാരനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ എല്ലാദിവസവും വീട്ടില്‍ നിന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്കിടയില്‍ അടുപ്പം വളര്‍ന്നത്. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. തുടര്‍ന്ന് ഒരു കൂട്ടുകാരന്റെ സഹായത്തോടെ വ്യാജ സിദ്ധന്റെ പക്കല്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി.

സ്‌കൂളില്‍ കൊണ്ടുപോകാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയില്‍ വച്ച്‌ ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഗുളിക കഴിച്ചതിനുശേഷം ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മുരുകനെയും കൂട്ടുകാരന്‍ പ്രഭുവിനെയും അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുളിക നല്‍കിയ വ്യാജ സിദ്ധനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയ ഗുളികയാണോ പെണ്‍കുട്ടിക്ക് നല്‍കിയതെന്ന് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *