വെഹിക്കിള്‍ ഇന്‍സ്പക്ടറെ വിജിലന്‍സ് സംഘം പിടികൂടി. വഴിക്കടവ് ചെക്പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 50,700 രൂപയും കണ്ടെടുത്തു.
മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. വഴിക്കടവില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ ഓടിച്ചത് ജുനൈദാണ്. പരിശോധനകള്‍ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏല്‍പ്പിക്കുകയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകുമ്പോള്‍ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
ഷഫീസിനെ പിന്നീട് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്‌ഐമാരായ പി മോഹന്‍ദാസ്, പിപി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ പരിശോധന തുടരുകയാണ്.
