മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം; വി മുരളീധരന്‍

എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍.

താനാണ് കേരളം ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകില്ലായിരുന്നു. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണ്. തിരുവനന്തപുരത്തെ പട്രോളിംഗ്, ഇന്റലിജന്‍സ് സംവിധാനം ഇത്രയും ദുര്‍ബലമാണോയെന്നും അദ്ദേഹം ചോദിച്ചു.

പൊലീസ് സംവിധാനത്തിന്റെ സമ്ബൂര്‍ണ പരാജയമാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. ഒരാള്‍ വരുന്നു ബോംബ് എറിയുന്നു,തിരിച്ച്‌ പോകുന്നു. ഒരു വിവരവും പൊലീസിന് ലഭിക്കുന്നില്ല. അക്രമിയെ പിടികൂടാന്‍ സാധിക്കുന്നില്ല. സെക്രട്ടേറിയറ്റിന്റെ മീറ്ററുകള്‍ക്ക് അപ്പുറത്താണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ഭരണകക്ഷിക്ക് അവരുടെ പാര്‍ട്ടി ഓഫീസുപോലും സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണ സംവിധാനം, ആ ഭരണ സംവിധാനം എങ്ങനെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഇവരാണ് നരേന്ദ്രമോദിക്ക് ഗുജാത്ത് കലാപം തടയാന്‍ സാധിച്ചില്ല, യോഗി ആദിത്യനാഥ് രാജ്യത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്ക് ക്ലാസ്സെടുക്കുന്നത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങള്‍ക്ക് സമാധാനം ആണ് ആവശ്യം. പൊലീസ് കേസ് അന്വേഷിച്ച്‌ നടപടിയെടുക്കണം.

ആദ്യം വിമാനത്താവളത്തിലെ മുദ്രാവാക്യം, രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം, പിന്നീട് സിപിഐഎമ്മിന്റെ ഓഫീസ് ആക്രമണം. ജനങ്ങള്‍ ഇതെല്ലാം കാണുകയും തിരിച്ചറിയുകയുെ ചെയ്യണം. തന്റെ നേതാവിന് ഭരണം നടത്താനുള്ള കഴിവില്ലെന്നാണ് ഇ പി ജയരാജന്‍ പറയേണ്ടത്. അതിന് തന്റേടം ഉണ്ടെങ്കില്‍ പറയട്ടെ. സംഭവം അര്‍ധരാത്രി പോലുമല്ല. പട്രോളിംഗ് സംവിധാനം ഇത്രയും ദുര്‍ബലമാണോ. ഞാനല്ലല്ലോ കേരളം ഭരിക്കുന്നത്. താനാണ് കേരളം ഭരിക്കുന്നതെങ്കില്‍ എകെജി സെന്റര്‍ അക്രമിക്കപ്പെടില്ലായിരുന്നുവെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *