മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതിയെ പിന്തുടര്‍ന്ന് പിടികൂടി അങ്കണവാടി അധ്യാപികമാര്‍. പ്രതി ഏഴ് മാസം ഗര്‍ഭിണിയുമാണ്.
കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വര്‍ണ പാദസരമാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും മോഷണം പോയത്. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യാണ് പാദസരം കവര്‍ന്നത്.
മോഷ്ടിച്ച പാദസരവുമായി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
മോഷണം ശ്രദ്ധയില്‍പ്പെട്ട രണ്ട് അങ്കണവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടാനായത്. മോഷണം ശ്രദ്ധയില്‍പ്പെട്ട അധ്യാപികമാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
