മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപം: പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ കെ ശൈലജ

കൊച്ചി: കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിന്‍്റെ പൊതു സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ.

പി സി ജോര്‍ജ്ജിന്‍്റെ പ്രതികരണം തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമവുമാണ്. ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം. മാധ്യ പ്രവര്‍ത്തന രംഗത്ത് വളരെ മാന്യവും ധീരവുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഷീജ. ഇത്തരം ജല്പനങ്ങളെ തൃണവല്‍ഗണിച്ച്‌ മുന്നോട്ടുപോവാന്‍ ഷീജയ്ക്ക് എല്ലാ പിന്‍തുണയുമറിയിക്കുന്നെന്നും കെ കെ ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *