സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തരമായി സ്വീകരിക്കണം; ജോസ് കെ. മാണി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും, ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സീറോ ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.

മാണി എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *