വയനാടന്‍ കുടം കുലുക്കി സര്‍ബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി. കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്‌എസ് കൂള്‍ ഹൗസില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്തത്.
“കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്.എസ് കൂള്‍ ഹൗസില്‍ നിന്ന് ചൂടുള്ള പക്കവടയും ചട്ണിയും വയനാടന്‍ കുടം കുലുക്കി സര്‍ബത്തും ഞാന്‍ നന്നായി ആസ്വദിച്ചു. നിങ്ങള്‍ വയനാട്ടിലാണെങ്കില്‍,ഇത് മിസ് ചെയ്യരുത്,” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കെ സി വേണുഗോപാല്‍, ടി സിദ്ദിഖ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ കൂള്‍ബാറിലെത്തിയത്.
