സ്വപ്ന സുരേഷിനെതിരായ വധഭീഷണി; നൗഫലിന് ജാമ്യം, ഫോണ്‍ തിരികെ നല്‍കിയില്ല

സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി നൗഫലിന് ജാമ്യം ലഭിച്ചു.

. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നൗഫലിന്റെ ഫോണ്‍ തിരികെ നല്‍കിയിട്ടില്ല.
നൗഫലിനെ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *