മക്ക മസ്ജിദുല്‍ ഹറമിലെയും മദീനയിലെ പ്രവാചക പള്ളിയിലെയും ബലി പെരുന്നാള്‍ പ്രാര്‍ഥനയ്ക്ക് നേതൃതം നല്‍കുന്ന ഇമാമുമാരെ പ്രഖ്യാപിച്ചു.
മക്ക ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി മക്കയിലെ മസ്ജിദുല്‍ ഹറമിലും, പ്രവാചക പള്ളിയിലെ ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തി മദീന പള്ളിയിലും പെരുന്നാള്‍ നമസ്ക്കാരത്തിനും ഖുതുബക്കും (പ്രസംഗം) നേതൃതം നല്‍കും.
