പ്രയാഗ് രാജ്: അര്‍ബുദബാധിതനായ 12 കാരനെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി (എഡിജി) നിയമിച്ച് പ്രയാഗ് രാജ് പൊലീസ്.
യുപി യിലെ പ്രയാഗ് രാജ് സ്വദേശിയായ ഹര്‍ഷ് ദുബെ എന്ന കുട്ടിയെയാണ് ഒരുദിവസത്തേക്ക് എഡിജിയായി നിയമിച്ചത്.
ചുമതലയേറ്റ ശേഷം 12 കാരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും രേഖകളും പരിശോധിക്കുകയും ചെയ്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ സല്യൂട്ട് ചെയ്തതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
എഡിജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ ജോലികളും ഹര്‍ഷ് തന്റെ ഓഫീസില്‍ നിര്‍വഹിക്കുകയും ചില റിപ്പോര്‍ട്ടുകളില്‍ ഒപ്പിടുകയും ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ‘ചെറിയ എഡിജി’ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
