പ്രധാനമന്ത്രി ഈ മാസം ഏഴിന് വാരാണസി സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍-രുദ്രാക്ഷ് സന്ദര്‍ശിക്കുകയും, അവിടെ അദ്ദേഹം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

അതിനുശേഷം, വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി സിഗ്രയിലെ ഡോ. സമ്ബൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം 1800 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *