സജി ചെറിയാന്റെ രാജി: സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തില്‍ സംസ്ഥാനം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇതെ കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുകയാണ്. രാജിയില്ലെന്ന് മന്ത്രി പറഞ്ഞതിനെ കുറിച്ച്‌ അറിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു. വിവാദവിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെയും ചേരുന്നുണ്ട്. യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിവരം.

വിവാദങ്ങള്‍ക്കിടെ മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്തെ ഓഫിസിലെത്തിയിരുന്നു. വൈകീട്ടു നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ അദ്ദേഹം പ​ങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭരണഘടന വിവാദത്തില്‍ രാജിവെക്കില്ലെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഉറപ്പുപറയാനായിട്ടില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം. വിവാദ പ്രസ്താവനക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *