പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പോയി: യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത

മലപ്പുറം: പൊന്നാനി വട്ടപറമ്ബില്‍ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസല്‍മയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു.

അയിങ്കലം യതീംഖാനയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ എന്ന പേരിലാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്ബും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ജൂണ്‍ മാസം 26 തിയ്യതിയാണ് ഉമ്മുസല്‍മയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഉണ്ടെന്ന് പറഞ്ഞാണ് ഉമ്മുസല്‍മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകീയും കാണാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അല്പസമയത്തിനകം യതീംഖാനയില്‍ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസല്‍മ വിളിച്ച്‌ അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചു എന്നത് ദുരൂഹമാണ്.

എന്നാല്‍, ദുരൂഹത വര്‍ദ്ധിപ്പിക്കും വിധം ഒരു ഫോണ്‍ കോള്‍ ഭര്‍ത്താവ് അബൂതാഹിറിന്റെ മൈബല്‍ ഫോണിലേക്ക് വന്നിരുന്നു. പക്ഷെ, വ്യക്തമായി ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അല്‍പസമയത്തിന് ശേഷം കോള്‍ തനിയെ കട്ടായി. ഇതോടെ കുടുബം പൊലീസില്‍ പരാതി നല്‍കി. 41 ദിവസമായി യുവതിയെ കാണാതായിട്ട് കേസ് അന്വേഷിക്കുന്ന പൊന്നാനി പൊലീസിന് ഒരു തുമ്ബും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രണ്ട് കുട്ടികളാണ് ഉമ്മുസല്‍മക്ക് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *