ലണ്ടന്‍: വ്യാപര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങള്‍ ചൈന നടത്തുന്നതായും ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലോകം കടുത്ത ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ചൈനയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇരു രഹസ്യാന്വേഷണ ഏജന്‍സികളുടേയും പ്രതികരണം.
ചൈനയില്‍ നാല് വര്‍ഷം മുമ്ബുള്ളതിന്റെ ഏഴിരട്ടി അന്വേഷണങ്ങള്‍ നിലവില്‍ നടത്തുന്നുണ്ടെന്നും രാജ്യത്തിന്റെ വ്യാപകമായ ഇടപെടലുകളെ നേരിടാന്‍ ‘വീണ്ടും വളരാന്‍’ പദ്ധതിയിടുകയാണെന്നും എംഐ 5 ന്റെ ഡയറക്ടര്‍ ജനറല്‍ കെന്‍ മക്കല്ലം പറഞ്ഞു. ബുധനാഴ്ച ലണ്ടനിലെ എംഐ 5 ന്റെ തേംസ് ഹൗസ് ആസ്ഥാനത്ത് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈന ഉയര്‍ത്തുന്ന ആശങ്കകള്‍ പങ്കുവച്ചത്.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിറ്റി പാര്‍ട്ടി ‘ലോകമെമ്ബാടും രഹസ്യമായി സമ്മര്‍ദ്ദം ചെലുത്താന്‍’ ശ്രമിക്കുന്നതിനെക്കുറിച്ച് സുരക്ഷാ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ആഗോള സാമ്ബത്തിക ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസുകള്‍, പ്രത്യേകിച്ച് തായ്വാന്‍ – ചൈനയുമായി വീണ്ടും സംയോജിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുത്ത രാജ്യങ്ങള്‍ എന്നിവയ്ക്ക് ചൈനീസ് സര്‍ക്കാര്‍ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. എഫ്ബിഐയുടെയും എംഐ 5ന്റെയും മേധാവികള്‍ ആദ്യമായാണ് ഒരു പൊതുവേദി പങ്കിടുന്നത് ‘ചൈന നമ്മുടെ ദേശീയ ജീവിതത്തിന്റെ പല വശങ്ങളിലും വ്യാപിക്കുന്നു. തായ്വാന്‍ ബലപ്രയോഗത്തിലൂടെ കൈയടക്കാന്‍ ചൈന ശ്രമിച്ചാല്‍ അത് കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തായ്വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്ന് ചൈന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനീസ് പ്രതിരോധമന്ത്രി വൂ ഖിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. ചൈനയില്‍ നിന്ന് തായ്വാനെ വേര്‍പെടുത്താന്‍ ആരും ശ്രമിച്ചാലും എന്തു വില കൊടുത്തും അവര്‍ക്കെതിരെ ചൈന യുദ്ധം ചെയ്യുമെന്ന് വൂ ഖിയാന്‍ വ്യക്തമാക്കിയിരുന്നു.
