ടോക്കിയോ: ഷിന്‍സോ ആബെ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ.
ആബെയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം അപകടത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിഷിദ പറഞ്ഞു.
ആബെയ്ക്ക് മതിയായ സുരക്ഷ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് അന്വേഷണത്തിന്റെ ഭാഗമായിരിക്കും. എല്ലാ കാബിനറ്റ് അംഗങ്ങളോടും ടോക്കിയോയിലേക്ക് മടങ്ങാനും കിഷിദ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂളിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആബെയ്ക്കു നേരെ ഉണ്ടായ ആക്രമണം നയ നിര്‍വഹണത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇത്. ആക്രമണം പ്രാകൃതവും ദുരുദ്ദേശ്യപരവുമാണ്, ഇത് സഹിക്കാനാവില്ല. തങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും.
ആബെയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിക്കുകയാണ്. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണെന്നും ജപ്പാന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജപ്പാന് മുന്‍ പ്രധാനമന്ത്രിയായ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.
