തിരുവല്ല: നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ മാരകായുധങ്ങളുമായി ഞായറാഴ്ച പുളിക്കീഴ് പൊലീസിെന്റ പിടിയിലായ അഞ്ചംഗ സംഘത്തിെന്റ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്.
സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ചാത്തങ്കരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തില്‍ എം.ആര്. രാജീവ് (25), പെരിങ്ങര വാലുപറമ്ബില്‍ വീട്ടില്‍ സുമിത് (25), പൊടിയാടി കല്ലുങ്കല്‍ മുണ്ടുചിറയില്‍ വീട്ടില്‍ ഗോകുല്‍ ഗോപന് (25), മണിപ്പുഴ പൂത്തറയില്‍ വീട്ടില്‍ അനന്തു (22) എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് അന്വേഷിക്കുന്നതെന്ന് എസ്.ഐ കവിരാജ് പറഞ്ഞു.
ലഹരിമാഫിയയുമായുള്ള ബന്ധങ്ങളും അന്വേഷിക്കും. അനന്തുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ പിന്നീട് ഉണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
