ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക്‌ പോകില്ല: ചെന്നിത്തല

തൃശൂര്‍: ആര്‍എസ്‌എസ് നേതൃത്വത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടികള്‍ക്ക് പോകാറില്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിക്ക് പോയതുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക് പോകില്ലെന്ന്’ രമേശ് ചെന്നിത്തല പറഞ്ഞു. മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അനുസ്മരണ പരിപാടിക്ക് തൃശൂര്‍ ഡിസിസി ഓഫീസില്‍ എത്തിയപ്പോഴാണ് ചെന്നിത്തല മനസ്സുതുറന്നത്.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പോകാറില്ല. സതീശന്‍ വിചാര കേന്ദ്രത്തിന്റെ പരിപാടിക്ക് പോയതായി അറിയില്ല. കൂടുതല്‍ കാര്യങ്ങള്‍ സതീശനോട് സംസാരിച്ചശേഷം പറയാം. ഇന്ത്യന്‍ ഭരണഘടന വിശുദ്ധപശു അല്ലെന്നും ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *