കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയപാതയിലുണ്ട്, കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ അടക്കുന്ന കാര്യത്തില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ദേശീയ പാതയിലെ കുഴികളെന്നും മന്ത്രി പരിഹസിച്ചു. ദേശീയപാതയില്‍ ഫോട്ടോ എടുത്താല്‍ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാര്‍ എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റോഡ് ടാര്‍ ചെയ്തതിന് ശേഷം കീറി മുറിക്കാന്‍ അനുവദിക്കില്ല, മറ്റ് വകുപ്പുകള്‍ ഏതെങ്കിലും പ്രവര്‍ത്തനം നടത്തണം എങ്കില്‍ ഒരു പോര്‍ട്ടല്‍ ഉണ്ട് അതില്‍ രേഖപെടുത്തിയതിന്ന് ശേഷം മാത്രമേ നടത്താവുവെന്നും ജല വിഭവ വകുപ്പ് മന്ത്രി നല്ല പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി റിയാസ് സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *