“ഉത്തരവാദിത്തത്തോടെ വേണം ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്”; അതിജീവിതയോട്‌ ഹൈക്കോടതി

കൊച്ചി: ഉത്തരവാദിത്തത്തോടെ വേണം ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് അതിജീവിതയോട്‌ ഹൈക്കോടതി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണന്നാരോപിച്ച്‌ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ ജസ്റ്റിസ് ബചു കര്യന്‍ തോമസ് ഓര്‍മ്മിപ്പിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. അതേക്കുറിച്ച്‌ ബോധ്യമുണ്ടാവണം. അനാവശ്യ ആരോപണമാണ് നിങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ ആവശ്യമുള്ളതാണങ്കിലും അല്ലെങ്കിലും അവ പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍്റെ ഫലം വന്നതായി മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞതായും കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *