യോഗി ആദിത്യനാഥിനൊപ്പം ടി.എന്‍ പ്രതാപന്‍: യു.പിയില്‍ ചെന്നാല്‍ ഇങ്ങനെ വിനീയ വിധേയനായി നില്‍ക്കുമെന്ന് പരിഹാസം

കൊച്ചി: ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നില്‍ നമസ്കാരം പറഞ്ഞ് നില്‍ക്കുന്ന ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

പ്രതാപനെ പരിഹസിച്ച്‌ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത്. ത്രിശൂര് കിടന്ന് ഷോ കാണിക്കുമെങ്കിലും യു.പിയില്‍ ഒക്കെ ചെന്നാല്‍ വിനീത വിധേയന്‍ ആയി നില്‍ക്കുമെന്ന് പ്രതാപന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ലുലു ഗ്രൂപ്പിന്‍്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടി.എന്‍ പ്രതാപന്‍ എന്നാണ് റിപ്പോര്‍ട്ട്.

2,000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറി മാള്‍ ചുറ്റിക്കണ്ടു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാള്‍. നിലവില്‍ കേരളത്തിലും കര്‍ണ്ണാടകയിലുമാടി നാല് ഷോപ്പിംഗ് മാളുകളാണ് രാജ്യത്ത് ലുലു ഗ്രൂപ്പിനുള്ളത്.

ഗോള്‍ഫ് സിറ്റിയിലെ അമര്‍ ഷഹീദ് പാതയില്‍ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളുമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 1600 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിപുലമായ ഫുഡ് കോര്‍ട്ടും മാളില്‍ ഒരുക്കിയിട്ടുണ്ട്. 2.2 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ലുലു മാളില്‍ 3000-ത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും 11 സ്ക്രീനുകള്‍ അടങ്ങിയ പിവിആര്‍ സൂപ്പര്‍പ്ലെക്സ് വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *