സൗദിയില്‍ മലയാളി നഴ്‌സ് പ്രസവത്തിനിടെ മരിച്ചു; മരണം വിളിച്ചതുകൊല്ലം സ്വദേശിനിയെ

റിയാദ്: സൗദിയില്‍ മലയാളി നഴ്സ് പ്രസവത്തിനിടെ മരിച്ചു.

ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കൊല്ലം പത്തനാപുരം മാലൂര്‍ കോളജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്ബതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്. ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു.

പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഉനൈസ കിങ് സൗദ് ഹോസ്പിറ്റലില്‍ മരണം.
.അഞ്ചു വര്‍ഷമായി ബുറൈദയിലെ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ബുറൈദ എംസിഎച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച സിസേറിയന് വിധേയമാക്കി.തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമാവുകയും ഉനൈസ കിങ് സൗദ് ആശുപത്രിയിലേക്ക് മാറ്റുകയും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *