ജിദ്ദ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ബുധനാഴ്ച രാവിലെ 8.10നാണ് സംഭവം. ഗള്‍ഫ് സ്ട്രീം 400 വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിയതെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ അഞ്ച് ജോലിക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അടിയന്തര രക്ഷാപ്രവര്‍ത്തന വിഭാഗം ഉടന്‍ സ്ഥലത്തെത്തി.അപകട കാരണം പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്.
