നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധി 21ന് ഹാജരാകണമെന്ന് ഇ ഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. അന്നേ ദിവസം പ്രതിഷേധം നടത്തുമെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നേരത്തെ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകൽ കാരണം ഹാജരാകാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 21ന് ഹാജരാകണമെന്ന പുതിയ സമൻസ് അയച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, പവൻ കുമാർ ബൻസാൽ തുടങ്ങിയവരെ മുൻപ് ഇതേ കേസിൽ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനതിരേയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർക്കും പൊലീസ് മർദനമേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *