കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. ചികിത്സയിലായിരുന്ന പന്തളം എടപ്പാള്‍ സ്വദേശി ദേവികയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് കോട്ടയത്തെ വനിതാ കോളജിന് മുകളില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കുകളോടെ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

കുടുംബപ്രശ്നങ്ങളെതുടര്‍ന്നുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടി നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *