ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്.
നടന്‍, സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.
ആരവം ആണ് ആദ്യ സിനിമ. മീണ്ടും ഒരു കാതല്‍ കഥയിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കി. തീര്‍ത്തും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തന്റേതായ ഇടം സ്ഥാപിച്ച നടനായിരുന്നു അദ്ദേഹം.
