യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ പുതിയ പ്രമേയം അവതരിപ്പിച്ചു

യു.എ.ഇ. യിലെ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ പ്രമേയം അവതരിപ്പിച്ചു.

മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍മന്നന്‍ അല്‍ അവാര്‍ ഇതുസംബന്ധിച്ചുള്ള മന്ത്രിതല പ്രമേയം പുറത്തിറക്കി.

സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സംരംഭമാണ് തവ്തീന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബ്. ഇതിന്റെ പുനഃസംഘടന സംബന്ധിച്ച്‌ പരിഷ്‌കരിച്ച മാനദണ്ഡങ്ങളും അംഗത്വ ആവശ്യകതകളും അടങ്ങുന്ന പ്രമേയമാണ് മന്ത്രി പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *