കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം.

മേലാറ്റൂര്‍ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകള്‍ ആദിത്യയെ കഴിഞ്ഞ വര്‍ഷമാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച്‌ അധ്യാപിക കുട്ടിയെ അപമാനിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിത്യ വീടിന്‍റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച്‌ അധ്യാപിക തന്നെ ശകാരിച്ചതായി ആദിത്യ സഹോദരിയോട് പറഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് 14 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ പരീക്ഷ ചുമതലയുള്ള അധ്യാപികയായ ശ്രീലതയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ മേലാറ്റൂര്‍ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ അധ്യാപക സംഘടന ഇടപെട്ട് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കുട്ടിയുടെ അമ്മ ബിനില പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *