ബേപ്പൂര്‍: സ്വകാര്യ ലോഡ്ജില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍.
അരക്കിണര്‍ ചൊക്രായന്‍ വളപ്പ് ഹൗസില്‍ സി.വി. സഹീറിനെയാണ് (33) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വനിത സബ് ഇന്‍സ്പെക്ടര്‍ ഷൈജ മൊഴി രേഖപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ലോഡ്ജിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ശാസ്ത്രീയമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തി ലോഡ്ജില്‍ മുറിയെടുത്ത ആളല്ല അദ്ദേഹത്തിന്റെ കൂട്ടുകാരനാണ് പീഡിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ബേപ്പൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വി. സിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയരാജ്, സജേഷ്, ജിതേഷ്, സി.പി.ഒ പ്രജീഷ്, വിനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അരക്കിണര്‍ അങ്ങാടിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
